വിക്​ടോറിയൻ വീട്​

കുത്തനെ ചെരിഞ്ഞ മേൽക്കൂരകളും പലതട്ടുകളിലായി കിടക്കുന്നതുപോലെയുള്ള ഘടനയും ചേർന്ന വാസ്​തുശൈലിയാണ്​ വിക്​ടോറിയൻ സ്​റ്റൈൽ. പാശ്​ചാത്യ വാസ്​തുശൈലിയിൽ ഏറെ ​പ്രചരിക്കപ്പെട്ട രീതിയായിരുന്നു ഇത്​.  വിക്​ടോറിയൻ ആർക്കിടെക്​ച്ചർ എന്ന്​ കേഹക്കു​േമ്പാൾ ഉയരം കൂടി, ചെരിഞ്ഞ മേൽക്കൂരകളും, സാമ്യമില്ലാത്ത വശങ്ങളും മുഖപ്പും ആകർഷണീയമായ നിറവും എന്നാൽ അത്ര മിനുസമല്ലാത്ത ടെക്​ച്ചറുള്ള ചുമരുകളുമെല്ലാമാണ്​ മനസിലെത്തുക. ഇതെല്ലാം തന്നെയാണ്​ വിക്​ടോറിയൻ രാജ്ഞിയുടെ  കാലഘട്ടത്തിൽ നിന്നും ലോകത്തിലുടനീളം പ്രചരിച്ച വിക്​ടോറിയൻ ആർക്കിടെക്​ച്ചറി​​െൻറ പ്രത്യേകതകൾ.

വിക്​ടോറിയൻ ശൈലിയുടെ പാരമ്പര്യവും നവീന വാസ്​തുകലയും  സമന്വയിപ്പിച്ച്​ സുബിൻ സുരേന്ദ്രൻ ആർക്കിടെക്​റ്റ്​സ്​ രൂപ കൽപന ചെയ്​ത വീടി​െൻറ വിശേഷങ്ങളാണ്​ പറഞ്ഞു വരുന്നത്​. രണ്ടു തട്ടുകളിലായി
37,50 സ്വകയർ ഫീറ്റിൽ പരന്ന്​ കിടക്കുന്നതാണ്​ വീട്​.  വീടി​െൻറ വിശാലത അകത്തളത്തിലുമുണ്ടായിരിക്കണമെന്ന വീട്ടുടമയുടെ ആവശ്യം പരിഗണിച്ചാണ്​ നിർമാണം. നാല് കിടപ്പുമുറികളോടു കൂടിയ വീട്ടിൽ ഒാപ്പൺ സ്​പേസുകളും വലിയ കോമൺ എരിയകളും ഉൾപ്പെടുത്തിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *