കര്‍ട്ടനിടും മുന്‍പ്…

കര്‍ട്ടനുകള്‍ക്ക് നിങ്ങളുടെ വീടിന്റെ വ്യക്തിത്വം നിര്‍ണയിക്കുന്നതില്‍ വളരെ വലിയ പങ്കുണ്ട്. അതുകൊണ്ട് കര്‍ട്ടനുകള്‍ തിരഞ്ഞെടുക്കുന്നത് ശ്രദ്ധയോടെയാകാം….

വീടിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആ ചിന്ത സ്വാഭാവികമായും കര്‍ട്ടനുകളെക്കുറിച്ച് കൂടിയായിരിക്കും. കാരണം ഇന്നു കര്‍ട്ടനുകള്‍ കേവലം ജനലഴിക്ക് പിന്നിലെ വെയിലിനെ മറയ്ക്കുന്നതല്ല. ഒരുകാലത്ത് ഏതെങ്കിലുമൊരു തുണിയെടുത്ത് കര്‍ട്ടനാക്കി ജനലില്‍ തൂക്കുകയായിരുന്നു പതിവ് എന്നാല്‍ ഇന്ന് ആ പതിവ് മാറി. ഇന്റീരിയര്‍ രംഗത്ത് വളരെ പ്രധാനപ്പെട്ടതാണ് കര്‍ട്ടനുകള്‍. ആവശ്യാനുസരണം വെളിച്ചം ക്രമീകരിക്കുക മാത്രമല്ല ഇന്നു കര്‍ട്ടനുകളുടെ ജോലി. വീടിന്റെ അകത്തളങ്ങളുടെ ഭംഗി കൂട്ടുന്നതിനും വീടിന് വ്യക്തിത്വം നല്‍കുന്നതിനും കര്‍ട്ടനുകള്‍ കൂടിയെ തീരു……

 

നിരവധി പരീക്ഷണങ്ങളും പുതുമകളുമാണ് കര്‍ട്ടന്‍ മേഖലയില്‍ ഓരോ ദിവസവും പരീക്ഷിക്കപ്പെടുന്നത്.അതുകൊണ്ട് തന്നെ ഇടയ്ക്കിടെ ട്രെന്റുകള്‍ മാറിവരുന്നതും കര്‍ട്ടന്‍ രംഗത്തെ പ്രത്യേകത.കര്‍ട്ടനുകള്‍ എങ്ങനെയെങ്കിലും തൂക്കാന്‍ ഇന്നാരും തയാറാകില്ല. മുറിയുടെ വലുപ്പം, ജനലിന്റെ സ്ഥാനം, പെയിന്റിന്റെ നിറം ഇതൊക്കെ പരിഗണിച്ചതിന് ശേഷമാണ് കര്‍ട്ടന്‍ തിരഞ്ഞെടുക്കുന്നത്…….

പ്ലീറ്റഡ് കര്‍ട്ടന്‍……

സ്‌കാലപ്പ്, പെല്‍മറ്റ്, വാലന്‍സ് കര്‍ട്ടനുകള്‍……

ലൂപ് കര്‍ട്ടന്‍……

നൂല്‍ കര്‍ട്ടന്‍……

മുള കര്‍ട്ടന്‍……

കര്‍ട്ടനിലെ പുതിയ പ്രവണതകള്‍.

റിമോര്‍ട്ട് കണ്‍ട്രോള്‍കൊണ്ടും സ്വിച്ചുകള്‍കൊണ്ടും നിയന്ത്രിക്കാവുന്ന കര്‍ട്ടനുകളാണ് ഈ രംഗത്ത് പുതിയത്. വില അല്‍പം കൂടുമെങ്കിലും ആവശ്യക്കാര്‍ ഏറെയാണിതിന്. പൗഡര്‍ കോട്ടഡ് അലുമിനിയം ചാനല്‍ ഉപയോഗിച്ചിരുന്ന സ്ഥാനത്ത് തടി, ഓട്, സ്റ്റീല്‍, കാസ്റ്റ് അയേണ്‍ എന്നിവകൊണ്ടുള്ള റോഡുകളാണ് ഇപ്പോള്‍ ട്രെന്‍ഡ്. കര്‍ട്ടന്‍ തുണിയിലും ട്രെന്‍ഡി ഐറ്റങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടുതലാണ്.പോളിയസ്റ്റര്‍ പ്രിന്റഡ്, ജക്വാര്‍ഡ്, ഹെവി ജക്വാര്‍സ്, വിസ്‌കോസ്, 3 ബബിള്‍സ്, ഡബിള്‍ വീവിങ് ക്ലോത്ത്, ടെര്‍കോസ എന്നിവയാണ് തുണിയിലെ പുതുമുഖങ്ങള്‍.മുറിയിലെ പെയിന്റിനും ടൈല്‍സിനും ബെഡ്ഷീറ്റിനും യോജിച്ച നിറത്തിലുള്ള തുണി വേണം കര്‍ട്ടന്‍ തയ്ക്കാനായി വാങ്ങിക്കാന്‍…….

കര്‍ട്ടന് പകരം ആവശ്യാനുസരണം പ്രവര്‍ത്തിക്കുന്ന മുകളിലേക്ക് മടക്കിവെക്കാവുന്ന ബ്ലൈന്റുകള്‍ ട്രെന്‍ഡായി മാറിയിട്ടുണ്ട്. കര്‍ട്ടനേക്കാള്‍ ഒതുക്കവും വൃത്തിയുമാണ് ഇതിന്റെ പ്രത്യേകത. ഉപയോഗിക്കുന്ന മെറ്റീരിയല്‍ അനുസരിച്ച് ബ്ലൈന്റുകള്‍ പലതരമുണ്ട്. വെര്‍ട്ടിക്കല്‍, റോമന്‍, വുഡന്‍, റോളര്‍
ബ്ലൈന്റുകളാണ് ഇക്കൂട്ടത്തില്‍ ട്രെന്‍ഡി…….പ്ലാസ്റ്റിക്, സിന്തറ്റിക് മെറ്റീരിയല്‍ എന്നിവകൊണ്ടാണ് വെര്‍ട്ടിക്കല്‍ ബ്ലൈന്റുകള്‍ നിര്‍മിക്കുന്നത്. നീളത്തിലുള്ള കുറേ സ്ട്രിപ്പുകളാണ് പുറംകാഴ്ചയെ മറയ്ക്കുന്നത്. ചരട് വലിക്കുമ്പോള്‍ സ്ട്രിപ്പുകള്‍ കുത്തനെ തിരിഞ്ഞ് ഒരു മറയായി മാറും. ഓഫീസുകളിലാണ് ഇത് കൂടുതല്‍ ഉപയോഗിക്കുന്നത്. .ചരട് വലിക്കുമ്പോള്‍ സ്ട്രിപ്പുകള്‍ കുത്തനെ തിരിഞ്ഞ് ഒരു മറയായി മാറും. ഓഫീസുകളിലാണ് ഇത് കൂടുതല്‍ ഉപയോഗിക്കുന്നത്.തുണി ഉപയോഗിച്ചുള്ള റോമന്‍ ഫാബ്രിക് ബ്ലൈന്റുകള്‍ കാഴ്ചയിലെ ഭംഗികൊണ്ട് എക്കാലത്തേയും ട്രെന്‍ഡായി നിലനില്‍ക്കുന്നു.സില്‍ക്, കോട്ടണ്‍, ഡെനിം, ജൂട്ട് തുണികള്‍കൊണ്ട് ഫാബ്രിക് ബ്ലൈന്റുകള്‍ ഉണ്ടാക്കാം. ഭംഗി കൂട്ടണമെങ്കില്‍ ലൈനിങ് വെച്ച് തയ്ച്ചെടുക്കാം…….

തടികൊണ്ട് ഉണ്ടാക്കിയ പാളികളാണ് വുഡന്‍ ബ്ലൈന്റിന്റെ പ്രത്യേകത. തേക്ക്, വീട്ടിപോലുള്ള തടികള്‍ ഇതിനായി ഉപയോഗിക്കാം. മുറികളെ വേര്‍തിരിക്കാനും വലിയ ജനലുകള്‍ക്കും യോജിച്ച രീതിയാണിത്. വര്‍ഷത്തിലൊരിക്കലെങ്കിലും പോളീഷ് ചെയ്താല്‍ വുഡന്‍ ബ്ലൈന്റിന് എത്ര കാലം കഴിഞ്ഞാലും പുതുമ തോന്നിക്കും.

മുഴുവനായി ജനല്‍ കാഴ്ചയെ മറയ്ക്കുന്ന ബ്ലൈന്റുകളാണ് പ്ലീറ്റഡ് (മടക്കുകള്‍). ഒരു കടലാസ് ഒരേ വീതിയില്‍ മടക്കി അതു നിവര്‍ത്തിയാല്‍ എങ്ങനെയിരിക്കും അതുപോലെയുള്ള ബ്ലൈന്റാണിത്. സിന്തറ്റിക് മെറ്റീരിയലാണ് ഇതിന്റെ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. ……

Leave a Reply

Your email address will not be published. Required fields are marked *