ഒരുക്കാം അടുക്കള അഴകോടെ

പണ്ടുകാലത്ത് വീടിന്‍െറ പുറത്തുമാത്രം സ്ഥാനമുണ്ടായിരുന്ന അടുക്കള ഇപ്പോള്‍ വീടിനൊപ്പമത്തെിയെന്നു മാത്രമല്ല, രൂപകല്‍പന സമയത്ത് ഏറ്റവുമാദ്യം തീരുമാനിക്കപ്പെടുന്ന ഡിസൈനുകളിലൊന്നായി അടുക്കള ഒരുക്കം മാറുകയും ചെയ്തു. വൃത്തിക്കും വെടിപ്പിനുമൊപ്പം ആധുനിക സൗകര്യങ്ങളുമൊരുക്കിയിട്ടുള്ള അടുക്കളകള്‍ വീട്ടമ്മമാരുടെ അഭിമാനത്തിന്‍െറ അടയാളം കൂടിയാണിന്ന്. വീടുകളുടെ ഡിസൈനിങ്ങില്‍ അടുക്ക ഇന്ന് ഒഴിച്ചുനിര്‍ത്താനാകാത്ത ഒന്നാണ്.
തെരഞ്ഞെടുക്കാന്‍ നിരവധി മോഡലുകള്‍
അടുക്കളയുടെ വിസ്തൃതി, ക്രമീകരണങ്ങള്‍ എന്നിവ അനുസരിച്ച് നിരവധി മോഡലുകളാണ് തെരഞ്ഞെടുക്കാനായി ഇന്നുള്ളത്. ഓപണ്‍ കിച്ചന്‍, മോഡുലാര്‍ കിച്ചന്‍, ഐലന്‍ഡ് കിച്ചന്‍, എല്‍ ഷേപ് കിച്ചന്‍, യു ഷേപ് കിച്ചന്‍, പെനിന്‍സുലാര്‍ കിച്ചന്‍ തുടങ്ങി ആഡംബരങ്ങള്‍ നിറഞ്ഞതും അല്ലാത്തതുമായ നിരവധി സ്റ്റൈലുകള്‍ ഇന്ന് പ്രചാരത്തിലുണ്ട്.

അടുക്കളയിലെ പ്രധാനികളായ സിങ്ക്, ഫ്രിഡ്ജ്, കിച്ചന്‍ കൗണ്ടര്‍ എന്നിവ ഉള്‍പ്പെടുന്ന വര്‍ക്കിങ് ട്രയാങ്കിള്‍ അടിസ്ഥാനമാക്കിയാണ് അടുക്കള ഡിസൈന്‍ ചെയ്യുന്നത്. ഇവ തമ്മിലുള്ള അകലം ആനുപാതികമായാല്‍ അടുക്കളയിലെ ജോലികള്‍ അനായാസം ചെയ്യാനാവും. ഏതു മോഡലായാലും തൊട്ടടുത്തായി ഫാമിലി ലിവിങ് ഉള്ള അടുക്കളകളോടാണ് ഏവര്‍ക്കും പ്രിയം. ടി.വി കണ്ടും അതിഥികളെ ശ്രദ്ധിച്ചും കുട്ടികളുമായി ആശയവിനിമയം നടത്തിയും അടുക്കളയിലെ അധികനേരം ഫലപ്രദമായി ഉപയോഗിക്കാമെന്നതാണ് ലിവിങ് തൊട്ടടുത്തുള്ള ഓപണ്‍ കിച്ചന്‍ നല്‍കുന്ന സൗകര്യങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *